മാനം മുട്ടെ ആഹ്ലാദം: ലോകകപ്പ് മത്സരം കാണാന്‍ ഈ ആത്മ സുഹൃത്തുക്കള്‍ എത്തിയത് ഒന്നിച്ച്

ദോഹ: കുട്ടിക്കാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന് ഒന്നിച്ച് ദോഹയിലെ ഫുട്‌ബോളിന്റെ ആവേശ ലഹരിയില്‍ അമരുകയാണ് കാസര്‍കോട് തളങ്കരയിലെ ആറംഗ സംഘം. കുട്ടിക്കാലത്ത് തളങ്കരയിലെ കൊച്ചു മൈതാനങ്ങളില്‍ കളിച്ചു വളര്‍ന്ന

കളികൂട്ടുകാര്‍ ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ ഒന്നിച്ചെത്തുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ടി.എ ഷാഫി, ബാങ്കോട് ഗള്‍ഫ് ജമാഅത്ത് പ്രസിഡണ്ടും ദുബായിലെ ബെസ്റ്റ് ഗോള്‍ഡ് ചെയര്‍മാനുമായ സമീര്‍ ചെങ്കളം, മധ്യപ്രദേശില്‍ വ്യാപാരിയും കാസര്‍കോട് ടൗണ്‍ ബോയ്‌സ് പ്രസിഡണ്ടുമായ ഇബ്രാഹിം ബാങ്കോട്,
കാസര്‍കോട്ടെ എമിറേറ്റ്‌സ് ട്രാവല്‍സ് ഉടമ നാസര്‍ പട്ടേല്‍, ബഹറൈനില്‍ വ്യാപാരം നടത്തുന്ന ഇഖ്ബാല്‍ കൊട്ടിയാടി, കുവൈത്തില്‍ ബിസിനസുകാരനായ സിദ്ദിഖ് പട്ടേല്‍ എന്നിവരാണ് ലോകകപ്പ് ഫുട്‌ബോള്‍ മത്സരം നേരിട്ട് നടന്‍ ഖത്തറില്‍ എത്തിയത്. ഷാഫിയും ഇബ്രാഹിമും നാസറും ഇഖ്ബാബും നാട്ടില്‍ നിന്ന് ദോഹയില്‍ എത്തിയപ്പോള്‍ സമീര്‍ ദുബായില്‍ നിന്നും സിദ്ദീഖ് കുവൈത്തില്‍ നിന്നും എത്തി ഇവരോടൊപ്പം ചേരുകയായിരുന്നു.

പണ്ട് തളങ്കര ബാങ്കോട്ടെ സ്വാമി കണ്ടതിലും തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും ഫുട്‌ബോള്‍ കളിച്ചു രസിക്കുമ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ ഒന്നിച്ച് ചെന്ന് നേരിട്ട് കാണണം എന്നത് ഇവരുടെ വലിയൊരു സ്വപ്നമായിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ ഫുട്‌ബോളിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പ്രിയ സുഹൃത്തും കെ.എം സി.സി ജില്ലാ പ്രസിഡണ്ടുമായ ലുഖ്മാനുല്‍ ഹക്കീം തളങ്കര ഈ കളിക്കൂട്ടുകാര്‍ക്ക് ഖത്തറിലെത്തി മത്സരങ്ങള്‍ നേരിട്ട് കാണാനുള്ള അവസരങ്ങള്‍ ഒരുക്കി നല്‍കി കെ.എം.സി .സി നേതാവ് ഷഫീഖ് ചെങ്കളവും സഹോദരന്‍ ഷഹസാദ് ചെങ്കളവും ഒപ്പം നിന്നു.

ആറംഗ സംഘം ഇതു വരെ മൂന്ന് മത്സരങ്ങള്‍ സ്റ്റേഡിയത്തില്‍ നേരിട്ട് കണ്ടു. നെര്‍ലാന്റും ഇക്വഡോറും തമ്മിലുള്ള മല്‍സരം കണ്ടത് ഇന്ത്യന്‍ പതാകയുമായാണ്. ഇന്ത്യ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിനില്ലെങ്കിലും ഖലീഫ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് സമര്‍ ചെങ്കളം പറഞ്ഞു. മല്‍സരങ്ങള്‍ നേരിട്ടു കണ്ടതിന് പുറമെ ഫാന്‍ ഫെസ്റ്റിവലുകളില്‍ ചെന്ന് വേള്‍ഡ് കപ്പിന്റെ സകല സൗന്ദര്യവും നുണയാനും ഈ ആത്മ മിത്രങ്ങള്‍ക്ക് കഴിഞ്ഞു.

KCN

more recommended stories