ഗോളിയടുക്ക പ്രീമിയര്‍ ലീഗ്: പവര്‍ ഹിറ്റര്‍ ചാമ്പ്യന്‍മാരായി

ദുബൈ: ഗോളിയടുക്ക പ്രീമിയര്‍ ലീഗില്‍ ( ജി.പി.എല്‍) കന്നി കിരീടം നേടി എം എസ് ഹമീദ് ഓണര്‍ ആയ ടീം പവര്‍ ഹിറ്റര്‍ ചാമ്പ്യന്‍മാരായി. കരുത്തരായ ട്രാഡ് കിംഗ്‌സിനെയും ദേരാ ഫൈറ്റേര്‍സിനെയും, ടീം ഇച്ചാസിനെയും തകര്‍ത്തു കൊണ്ടാണ് പവര്‍ ഹിറ്റര്‍ വിജയിച്ചത്.

ഡിസംബര്‍ 3 ന് ഷാര്‍ജയിലെ സ്‌കൈലൈന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഗോളിയടുക്ക നിവാസികളുടെ പ്രവാസി മീറ്റിനോട് അനുബന്ധിച്ചാണ് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.

എം എസ് അബ്ദുല്ല ഓണറായ ട്രാഡ് കിംഗ്‌സിനെയാണ് പവര്‍ ഹിറ്റര്‍ ഫൈനലില്‍ നേരിട്ടത്. ടീം ഓണര്‍ എം എസ് ഹമീദ്, ടീം മാനേജര്‍ മലങ്കര മൊയ്ദു, കോച്ച് ചട്ടായി ഇബ്രാഹിം, ടീം ക്യാപ്റ്റന്‍ സിദ്ദീഖ് ഇടനീര്‍. വൈസ് ക്യാപ്റ്റന്‍ നൗഫല്‍, എ ബി, ഇച്ചു, റപ്പി, ബാവ ഹനീഫ്, ഫസ്ലു, നൂറ, ഖബീര്‍, അമ്മി, നൗഫല്‍ പയലടുക എന്നിവരായിരുന്നു കളിക്കാര്‍.

KCN

more recommended stories