എയിംസ് കാസര്‍കോട് സ്ഥാപിക്കണം: കുഞ്ചത്തൂര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

മഞ്ചേശ്വരം: കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കാസര്‍കോടില്‍ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പീസ് ക്രിയേറ്റീവ് മഞ്ചേശ്വരം, കുഞ്ചത്തൂര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോസ്റ്റ് കാര്‍ഡ് മുഖേന കത്ത് നല്‍കി.

കാസര്‍കോട് ജില്ലയുടെ ആരോഗ്യമേഖലയുടെ പിന്നോക്കാവസ്ഥയും ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ കോവിഡ് കാലത്ത് കൃത്യമായ വൈദ്യസഹായം ലഭിക്കാതെ നിരവധി പേര്‍ മരിച്ച സാഹചര്യവും വിശദീകരിച്ച് എയിംസ് ആശുപത്രി കാസര്‍കോട് ജില്ലയ്ക്ക് നല്‍കണമെന്ന് പോസ്റ്റുകാര്‍ഡിലൂടെ ആവശ്യപ്പെട്ടു.

ഈ അവസരത്തില്‍ സ്‌കൂള്‍ ബെയറര്‍മാന്‍ അബ്ദുല്‍ റഹ്‌മാന്‍ അരിമല, സ്‌കൂള്‍ സിഇഒ മുഹമ്മദലി അരിമല, കോഓര്‍ഡിനേറ്റര്‍ അബ്ദുള്‍ റഹ്‌മാന്‍, അധ്യാപകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

KCN

more recommended stories