മുഹമ്മദ് മുബാറക് ഹാജി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

ദുബായ്: എട്ട് ദശാബ്ദ ത്തോളം നീണ്ടുനിന്ന പൊതു പ്രവര്‍ത്തനത്തിലും നേതൃ പാഠവത്തിലും മഹിതമായ മാതൃക കാണിച്ചു തന്ന കര്‍മ്മ പൗരന്‍ ആയിരുന്നു മുഹമ്മദ് മുബാറക് ഹാജി എന്ന് ഐ എന്‍ എല്‍ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എന്‍ എ മഹ്‌മൂദ് പറഞ്ഞു. ദുബായ് ഐ എം സി സി സംഘടിപ്പിച്ച മുഹമ്മദ് മുബാറക് ഹാജി അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് ഐ എം സി സി പ്രസിഡണ്ട് അഷറഫ് തച്ചിറോത്ത് അധ്യക്ഷത വഹിച്ചു, ഹസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയി ല്‍ എത്തിയ ഐഎന്‍എല്‍ കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എന്‍ എ മഹ്‌മൂദിനു ദുബായ് ഐ.എം.സി.സി കമ്മിറ്റി ഹൃദ്യമായ സ്വീകരണം നല്‍കി.

ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കുഞ്ഞാവൂട്ടി കാദര്‍, മുക്കോലക്കല്‍ ഹംസ ഹാജി, അബ്ദുറസാഖ് മിസ്ബാഹി, അഷ്‌റഫ് ഉടുംബുംതല, മുസ്തു എരിയാന്‍, ശരീഫ് ബേക്കല്‍, ജുനൈദ് പൊവ്വല്‍, കരീം മല്ലം, ജംഷീര്‍ എരിയാല്‍, ഫൈസല്‍ ബേക്കല്‍, സലാം എരിയാല്‍, ബഷീര്‍ പാട്രിക്, റസാക്ക് മാസ്റ്റര്‍, അബൂബക്കര്‍ ഋ ങ എന്നിവര്‍ പങ്കെടുത്തു.സഫുവാന്‍ എരിയാല്‍ സ്വാഗതവും, സിറാജ് പിലാകണ്ടി നന്ദിയും പറഞ്ഞു.

KCN

more recommended stories