കാഞ്ഞങ്ങാട് ശോഭിക വെഡിംഗ്‌സില്‍ ജിംഗിള്‍ സെയില്‍ ആരംഭിച്ചു

കാഞ്ഞങ്ങാട്: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ കെങ്കേമമാക്കാന്‍ ശോഭിക വെഡിങ്ങ്‌സില്‍ പുതുപുത്തന്‍ വസ്ത്രങ്ങളുടെ ഫാഷന്‍ സെയില്‍സിന് തുടക്കമായി. കാഞ്ഞങ്ങാട് ഷോറൂമില്‍ ജിംഗിള്‍ സെയില്‍, ക്രിസ്തുമസ് ആന്റ് ന്യൂഇയര്‍ ഷോപ്പിംഗ് സ്പ്രീക്ക് ആരംഭിച്ചു. ലോഗോ ലോഞ്ചിംഗ് പ്രശസ്ത മാപ്പിളപ്പാട്ട് ഗയായകനും ഗാനരചയിതാവും നടനുമായ കൊല്ലം ഷാഫിയും, ഹോസ്ദുര്‍ഗ് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടും പ്രശസ്ത അഭിഭാഷകനുമായ രാജ് മോഹനനും ചേര്‍ന്ന് നിര്‍വഹിച്ചു. പരിപാടിയില്‍ ബിഗ് മാള്‍ ഡയറക്ടര്‍ ഷംസു പാലക്കി, ഡയറക്ടര്‍ ഷംസു കല്ലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഷോറൂം ഇന്‍ ചാര്‍ജ് മന്‍സൂര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് കൊല്ലം ഷാഫിയുടെ സംഗീത വിരുന്നും അരങ്ങേറി.

KCN