കാഞ്ഞങ്ങാട് പ്രീമിയര്‍ ലീഗ് ജനുവരി 21ന് ദുബായില്‍

ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് പ്രീമിയര്‍ ലീഗ് 2023(കെ.പി.എല്‍ ) ജനുവരി 21 ശനിയാഴ്ച്ച രാത്രി 11 മണി മുതല്‍ ഖിസൈസിലുള്ള സൈഫ് ലൈന്‍ ഗ്രൗണ്ടില്‍(വുഡ്ലേം പാര്‍ക്ക് സ്‌കൂള്‍ ) നടക്കും. കാഞ്ഞങ്ങാട് പ്രദേശത്തുള്ള പ്രമുഖരായ 16 ടീമുകളാണ് ലീഗടിസ്ഥാനത്തില്‍ മാറ്റുരയ്ക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് മെട്രോ ഗ്രൂപ്പ് നല്‍കുന്ന 3333 ദിര്‍ഹംസും ബ്രില്ല്യന്റ് ഗ്രൂപ്പ് നല്‍കുന്ന ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് ആരിഫ് കൊത്തിക്കാല്‍ നല്‍കുന്ന 2222 ദിര്‍ഹംസും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് സന മാണിക്കോത്ത് നല്‍കുന്ന 1111 ദിര്‍ഹംസും ട്രോഫിയുമാണ് നല്‍കുന്നത്. അബുഹൈല്‍ കെഎംസിസി യില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് റഷീദ് ആവിയില്‍ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഹനീഫ് ബാവാ നഗര്‍ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് നൂറുദ്ധീന്‍, യൂസുഫ് മുക്കൂട് മണ്ഡലം ഭാരവാഹികളായ മുജീബ് മെട്രോ, ആരിഫ് കൊത്തിക്കാല്‍, ഖാലിദ് പാലക്കി, ഷാജഹാന്‍ ഹദ്ദാദ്, ഹനീഫ് കുളത്തിങ്കാല്‍, ഷംസു പുഞ്ചാവി, ഹാരിസ് കൂളിയങ്കാല്‍, ബഷീര്‍ ബല്ല, ഷാനു പാറപ്പള്ളി, സന മാണിക്കോത്ത്, നജീബ് പീടികയില്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ പാറപ്പള്ളി കളിയുടെ നിയമാവലികള്‍ വിശദീകരിച്ചു. യോഗത്തില്‍ കെ.പി.എല്‍ ലെ 16 ടീമുകളുടെ മാനേജര്‍മാരും കാപ്റ്റന്മാരും പങ്കെടുത്തു. അഷ്റഫ് ബച്ചന്‍ യോഗത്തിന് നന്ദി പറഞ്ഞു.

KCN

more recommended stories