ജീവനക്കാരെ വെട്ടിക്കുറച്ച് എസ്.ബി.ഐ.; തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്റ്റാഫ് യൂണിയന്‍ ധര്‍ണ നടത്തി

കാഞ്ഞങ്ങാട്: ബാങ്ക് ശാഖകളില്‍ ജീവനക്കാരെ വെട്ടിക്കുറച്ച് ഉപഭോക്താക്കളെ ദ്രോഹിക്കുന്ന എസ്.ബി. ഐ. കേരള സര്‍ക്കിള്‍ മാനേജ്‌മെന്റ് നിലപാടിനെതിരെ സ്റ്റേറ്റ് ബാങ്ക്‌സ് സ്റ്റാഫ് യൂണിയന്‍ (കേരള സര്‍ക്കിള്‍) നടത്തി വരുന്ന സമര പരിപാടികളുടെ ഭാഗമായി എസ്.ബി.ഐ. കാഞ്ഞങ്ങാട് റീജ്യണല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.

1200 ലധികം ജീവനക്കാരുടെ സേവനം ഒറ്റയടിക്ക് റദ്ദാക്കി കഴിഞ്ഞ ഒരാഴ്ചയിധികമായി ഉപഭോക്കാക്കളെ ബുദ്ധിമുട്ടിക്കുകയാണ്. ശാഖകളില്‍ നിന്നും ജീവനക്കാരുടെ എണ്ണം കുറച്ചത് മൂലം ബാങ്കിംഗ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ പൊതുജനങ്ങള്‍ മണിക്കൂറുകള്‍ ചിലവഴിക്കേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

കോര്‍ ബാങ്കിംഗ് സംവിധാനത്തിലെ അപാകതകള്‍ മൂലം നിലവില്‍ത്തന്നെ ഉപഭോക്താക്കള്‍ ഒട്ടേറെ വിഷമതകള്‍ നേരിടുന്ന ഘട്ടത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സര്‍ക്കിളില്‍ ഇത്തരം പിന്‍തിരിപ്പന്‍ ആശയങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. സേവ് എസ്.ബി.ഐ., സേവ് കസ്റ്റമേര്‍സ് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് എസ്.ബി.എസ് യു ( കെ.സി.) പ്രക്ഷോഭരംഗത്തുള്ളത്. എസ്.ബി.ഐ. കാഞ്ഞങ്ങാട് റീജ്യണല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണയില്‍ സംഘടനയുടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി മനോജ് വി സംഘടനാ നിലപാടുകള്‍ വിശദീകരിച്ചു. അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി ശ്രീജിത്ത് വി പി, അര്‍ച്ചന എസ് എം, നയന എം, രമ്യാ കൃഷ്ണന്‍, ജിജേഷ് എ, വിപിന്‍ രാജ് ഇ കെ, ജോസഫ് കെ ജെ, ശ്രുതി കെ എന്നിവര്‍ സംസാരിച്ചു

KCN

more recommended stories