2023 ല്‍ നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളം

ഈ വര്‍ഷം നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളം.ന്യൂയോര്‍ക്ക് ടൈംസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടംനേടിയ ഏക സംസ്ഥാനമാണ് കേരളം. കുമരകം, മറവന്‍തുരുത്ത് എന്നീ പ്രദേശങ്ങളെ കുറിച്ചുള്ള പ്രത്യേക പരാമര്‍ശവും ലേഖനത്തില്‍ നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ലേഖനത്തില്‍ അംഗീകാരം നല്‍കുന്നു.ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബര്‍ പാര്‍ക്ക് മോണ്യുമെന്റ് വാലിയും നാലാം സ്ഥാനത്ത് സ്‌കോട്ട്ലന്‍ഡിലെ കില്‍മാര്‍ട്ടിന് ഗ്ലെനും അഞ്ചാം സ്ഥാനത്ത് ന്യൂസീലന്‍ഡിലെ ഓക്ക്ലന്‍ഡുമാണ്.

KCN

more recommended stories