മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്നു പ്രഖ്യാപിക്കും

ത്രിപുര, മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നു പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞു രണ്ടരയ്ക്കാണ് വാർത്താസമ്മേളനം. മൂന്നു സംസ്ഥാനങ്ങളിലെയും നിയസഭയുടെ കാലാവധി മാർച്ചിലാണ് അവസാനിക്കുന്നത്.

ത്രിപുരയിൽ ബിജെപി സർക്കാരും മേഘാലയ, നാഗാലൻഡ് സംസ്ഥാനങ്ങളിൽ ബിജെപി സഖ്യസർക്കാരുമാണ് ഭരിക്കുന്നത്. ഇടതുപക്ഷത്തിന്റെ രണ്ടര പതിറ്റാണ്ട് നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചാണ് 2018–ൽ ബിജെപി ത്രിപുര പിടിച്ചെടുത്തത്. ഇത്തവണയും ബിജെപിക്ക് കാര്യമായ പ്രതീക്ഷകളുണ്ട്. ഇതിനൊപ്പം ഇടതുപക്ഷവും കോൺഗ്രസും തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.

മേഘാലയിൽ 2018ൽ കേവലം രണ്ടു സീറ്റിൽ മാത്രമാണ് ജയിച്ചതെങ്കിലും നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി)യുമായി ചേർന്ന് ബിജെപി സർക്കാർ രൂപീകരിക്കുകയായിരുന്നു.  മുൻ ലോക്സഭാ സ്പീക്കറും മുൻ മുഖ്യമന്ത്രിയും പാർട്ടി സ്ഥാപകനുമായ പി.എ സാങ്മയുടെ മകൻ കൊൺറാഡ് സാങ്മ മുഖ്യമന്ത്രിയായി.60 അംഗ നിയമസഭയിൽ കോൺഗ്രസ് 21 സീറ്റുകൾ നേടിയെങ്കിലും ഭരണമുറപ്പിക്കാനായില്ല.

2018–ലെ തിരഞ്ഞെടുപ്പിനു മുൻപു രൂപീകരിച്ച നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യും ബിജെപിയും ചേർന്ന സഖ്യമാണ് നാഗാലൻഡിൽ ഭരണം. 2018–ൽ 12 സീറ്റുകൾ നേടി ബിജെപി ശക്തി തെളിയിച്ചിരുന്നു.

 

KCN

more recommended stories