തെറ്റായ പ്രചരണത്തിനെതിരെ നടപടി സ്വീകരിക്കും

കാസര്‍കോട്: ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഒരു വയസു മുതല്‍ 19 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ആല്‍ബസോള്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെടുകയും, തെറ്റായ പ്രചരണം നടത്തുന്നതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പിനെയും കാസര്‍കോട് ജില്ലാ ഭരണകൂടത്തെയും അറിയിച്ചിട്ടുണ്ട്. ആയത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വ്യാജപ്രചരണങ്ങളില്‍ കുടുങ്ങാതെ കുട്ടികളുടെ ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഈ പ്രവര്‍ത്തനവുമായി മുഴുവന്‍ രക്ഷിതാക്കളും പൊതുജനങ്ങളും സഹകരിക്കണമെന്നും എല്ലാ വിദ്യാലയങ്ങളും അംഗന്‍വാടികളും വഴി നടക്കുന്ന വിരശല്യത്തിനെതിരായ ഗുളിക വിതരണ പരിപാടി വന്‍ വിജയമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.

KCN

more recommended stories