ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

പെരിയ: പെരിയാട്ടടുക്കത്ത് ഉണ്ടായ ബൈക്ക് അപ കടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരിയാട്ടടുക്കത്തെ ചെരുമ്പ റഫീഖാണ് (37)മരണപ്പെട്ടത്.മംഗലാപുരം ആശുപ്രതിയില്‍ വെച്ചാണ്
മരണപ്പെട്ടത്.ഷാര്‍ജ കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഹംസ മുക്കൂടിന്റെ സഹോദരി പുത്രനാണ് മരണപ്പെട്ട റഫീഖ് ചെരുമ്പ.നേരത്തെ പ്രവാസിയായിരുന്ന റഫീഖ് അടുത്തിടെ നാട്ടില്‍ തന്നെ കൂലിപ്പണിയും മറ്റും ചെയ്തുവരികയായിരുന്നു. കുവൈറ്റിലേക്ക് വിസ ശരിയായതിനെ തുടര്‍ന്ന് അവിടേക്ക് പോകുന്നതിനായി ജനുവരി അഞ്ചിന് വിമാന ടികറ്റ് എടുത്ത് നില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തമെത്തിയത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.പുതു വര്‍ഷം തുടക്കത്തിലാണ് അപകടം സംഭവിച്ചത്.തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു.ഉത്സവ പറമ്പിലും, പള്ളികളിലെ ഉറൂസ് പറമ്പിലും കളിക്കോപ്പ് ചന്ത നടത്തി വരികയായിരുന്നു.പെരിയട്ടടുക്കം,കുണിയ തുടങ്ങിയ സ്ഥലങ്ങളില്‍ പള്ളിയിലും,ലീഗ് ഓഫീസിലും ക്ലബ്ബിലും പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ പ്രിയക്കൂട്ടുകാരനെ അവസാനം ഒരു നോക്കു കാണാന്‍ വന്‍ ജനാവലിയായിരുന്നു.റഫീഖിന്റെ മരണത്തില്‍ ഒരു നാട് മുഴുവനും തേങ്ങുകയാണ്.ദേളിയിലെ ഭാര്യാ വീട്ടില്‍ പൊതുദര്‍ശനവും മയ്യത്ത് നിസ്‌കാരവും കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് ആംബുലന്‍സില്‍ കൊണ്ടു പോകുകയായിരുന്നു.നാട്ടുകാര്‍ക്കും,കൂട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
ഹമീദ് പരേതയായ ഫാത്തിമ എന്നിവരുടെ മകനാണ് റഫീഖ്.
ഭാര്യ:സുബൈദ,മക്കള്‍:റിസ് വാന,സായിദ്,റാസിക്ക്(മൂവരും വിദ്യാര്‍ത്ഥികള്‍)സഹോദരങ്ങള്‍:ഖൈറുന്നിസ,സുമയ്യ,ഷാഹിന.
മയ്യത്ത് വന്‍ ജനാവലിയോടെ ചെരുമ്പാ രിഫായിയ്യാ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി

KCN

more recommended stories