പൊട്ടനും പൊട്ടത്തീം; അരങ്ങിലെ വിജയത്തെക്കുറിച്ച് സംവാദം നടത്തി

കാസര്‍ഗോഡ്: യൂത്ത് ക്ലബ് പെരുമ്പളയും ഇഎംഎസ് ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിച്ച നവഹര്‍ഷം 2022ലെ പൊട്ടനും പൊട്ടത്തിയും നാടകത്തിന്റെ വിജയത്തെക്കുറിച്ച് സംവാദം നടത്തി. ചടങ്ങില്‍ നാട്ടക് കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് റഫീക്ക് മണിയങ്ങാനം,ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം ഡോ: വിനോദ് കുമാര്‍ പെരുമ്പള എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. പി ശാലിനി അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ യുവ നാടക സംവിധായകന്‍ രൂപേഷ് വൈ സി നഗര്‍, അഭിനേതാക്കളായ രാഘവന്‍ ടി,വിജയന്‍ കടവത്ത്, രാജു, ഹരിത, റീത്താകുമാരി, ബിന്ദു,സനോജ്, അഭിഷേക്, ഉണ്ണികൃഷ്ണന്‍, പ്രജീഷ്, നവ്യ, നിഖില, സന്തോഷ് വൈ സി നഗര്‍, ശ്രീഹരി,വിഷ്ണുപ്രസാദ് പിന്നാമ്പുറം പ്രവര്‍ത്തിച്ച ദീപേഷ്, അഭിനവ്, തുടങ്ങിയവരും ശശിധരന്‍ കെ, രവീന്ദ്രന്‍, സനല്‍രാജ്, അനീഷ് പെരുമ്പള, രാമചന്ദ്രന്‍, നാരായണന്‍ തുടങ്ങിയവരും സംവദിച്ചു. ചടങ്ങില്‍ ഗ്രന്ഥാലയം സെക്രട്ടറി കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു

KCN

more recommended stories