കാസര്‍കോട് ജില്ലാ തൊഴില്‍ മേള 2023 ജനുവരി 23ന്

കാസര്‍കോട്; കേരള ഗവണ്മെന്റിന്റെ സ്വപ്ന പദ്ധതിയായ 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുക എന്ന പദ്ധതിയില്‍ പെടുത്തി വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ ‘സ്‌പെക്ട്രം: ജോബ് ഫെയര്‍ 2023 കേരളത്തിലെ എല്ലാ ജില്ലകളിലും സംഘടിപ്പിച്ചു വരികയാണ്. കാസറഗോഡ് ജില്ലാ തൊഴില്‍ മേള 2023 ജനുവരി 23 തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ കാസറഗോഡ് ഗവ. ഐ ടി ഐ യില്‍ വച്ച് നടക്കുകയാണ്.

കാസറഗോഡ് മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീമതി. അസ്മ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ബേബി ബാലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 9 ഗവ. ഐ ടി ഐ കള്‍, 3 ടഇഉഉ ഐ ടി ഐ കള്‍, 3 പ്രൈവറ്റ് ഐ ടി ഐ കള്‍ എന്നിവയില്‍ നിന്നും ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന 1200-ഓളം ട്രെയിനികളും കേരളത്തിനകത്തും പുറത്തും നിന്നുമായി ഘ&ഠ, ആൃശരേീ, ടൃശിശ്മ െഠലരവിീഹീഴ്യ മുതലായ പ്രമുഖ കമ്പനികള്‍ ഉള്‍പ്പെടെ 60-ഓളം കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നു.

തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഉണങട ഇീിിലര േഅുു ലൂടെയോ ംംം.സിീംഹലറഴലൃാശശൈീി.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് ‘മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജനുവരി 23 നു രാവിലെ 9 മണിക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൌകര്യം ഉണ്ടായിരിക്കുന്നതാണ്.
പത്രസമ്മേളനത്തില്‍ ഐ ടി ഐ കാസര്‍കോട് പ്രിന്‍സിപാള്‍ മധുസൂതനന്‍.ജി, കയ്യൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ ഷൈന്‍ കുമാര്‍ ജി., മടിക്കൈ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മധു ടി.പി, ദിനില്‍കുമാര്‍ എം.ആര്‍, ജ്യോതി. കെ എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories