ലഹരിയല്ല തെരുവ്: ഫ്‌ലാഷ് മോബില്‍ ഒന്നാം സ്ഥാനം നേടി സനാതന ആര്‍ട്‌സ് & സയന്‍സ് കോളേജ്

കാഞ്ഞങ്ങാട്: മയക്കുമരുന്ന് വ്യാപനത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം ഘട്ട ക്യാമ്പെയ്‌നിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിമുക്തി മിഷന്‍ സംഘടിപ്പിച്ച ‘ലഹരിയല്ല തെരുവ് ‘ എന്ന പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തു വെച്ച് പുരാവസ്തു മ്യുസിയം മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ നിര്‍വ്വഹിച്ചു. അതേസമയം വിവിധ കോളേജുകളുടെ ലഹരി വിരുദ്ധ ഫ്‌ലാഷ് മോബും അരങ്ങേറി. അതില്‍ കോട്ടപ്പാറ സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍ എസ് എസ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍: അഭിനയ, പ്രാര്‍ത്ഥന, നക്ഷത്ര, നന്ദന, കാര്‍ത്തിക, കാശിഷ്, കൃഷ്ണപ്രിയ. സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യാപിക ആതിര, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സജിന ടി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KCN

more recommended stories