അംഗൻവാടി കുട്ടികൾക്ക് സ്നേഹ സമ്മാനവുമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡി എസിൻ്റെ ചുവട് -2023ന്റെ ഭാഗമായി അംഗൻവാടി കുട്ടികൾക്ക് സ്നേഹ സമ്മാനം നൽകി. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്ങര അധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ അഡ്വ. ഷമീറ ഫൈസൽ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർമാർ, ബിസി മാർ, കമ്മ്യൂണിറ്റി കൗൺസിലർ, സി ഡി എസ് അക്കൗണ്ടൻറ് സമദ് ,സിഡി എസ് മെമ്പർമാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. സി ഡി എസ് ചെയർപേഴ്സൺ റസിയ സ്വാഗതവും അംഗൻവാടി ടീച്ചർ രജനി നന്ദിയും പറഞ്ഞു

KCN