കെഎസ്ആർടിസി പെൻഷൻ: ഹർജി നാളെ പരിഗണിക്കും

വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ 4 മാസത്തിനകം നൽകണമെന്ന സിംഗിൾബെഞ്ചിന്റെ ഉത്തരവു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി നൽകിയ ഹർജികൾ ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. 4 മാസത്തിനകം ആനുകൂല്യങ്ങൾ നൽകാനുള്ള ഫണ്ട് ഇല്ലെന്നു ചൂണ്ടിക്കാട്ടിയുളള റിവ്യൂ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണു പരിഗണിക്കുന്നത്.

സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള പദ്ധതി തയാറാക്കി കെഎസ്ആർടിസി ഹൈക്കോടതിയുടെ അനുമതിക്കു സമർപ്പിച്ചിരുന്നു. സീനിയോറിറ്റി അടിസ്ഥാനമാക്കി 38 പേർക്കും അടിയന്തര സാഹചര്യമുള്ള 7 പേർക്കും ഉൾപ്പെടെ ഒരു മാസം 45 പേർക്കു പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതാണു പദ്ധതി. കക്ഷികളുടെ നിലപാട് കൂടി ആരാഞ്ഞ ശേഷമാകും ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനം.

KCN

more recommended stories