വയോജന സംഗമം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ വയോജന സംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മഹേഷ് വെങ്ങാട്ട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ പി.കെ മധു പദ്ധതി വിശദീകരണം നടത്തി മാധ്യമ പ്രവര്‍ത്തകന്‍ രാജന്‍ പിലിക്കോട് ഖഒക മാരായ രാഹുല്‍, പ്രദീപന്‍, സജീവന്‍ എന്നിവര്‍ ആശംസ നേര്‍ന്ന ചടങ്ങില്‍ വാര്‍ഡ് കണ്‍വീനര്‍ കെ.ഗോപിനാഥന്‍ നന്ദി പറഞ്ഞു തുടര്‍ന്ന് സുബാഷ് അറുകരയുടെ നേതൃത്വത്തില്‍ നാടന്‍ പാട്ടുകള്‍ക്കൊത്ത് ആടിയും പാടിയും മുതിര്‍ന്ന പൗരന്‍മാര്‍ സംഗമം അവിസ്മരണീയമാക്കി. വയോജന സംഗമത്തില്‍ മയ്യിച്ച വനിതാവേദിയുടെ ഒപ്പനയും വെങ്ങാട്ട് വനിതാ വേദിയുടെ ഡാന്‍സ് പരിപാടിയും നടന്നു.

KCN

more recommended stories