അശ്ലീലസന്ദേശം: പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ സിപിഎം പുറത്താക്കി

കാസര്‍കോട്: പാര്‍ട്ടി വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ശബ്ദസന്ദേശമയച്ച സംഭവത്തില്‍ സി.പി.എം. കാസര്‍കോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയ്ക്കെതിരേ നടപടി. രാഘവനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കി. ഉദുമ ഏരിയ കമ്മിറ്റിയുടേതാണ് തീരുമാനം.വിഷയം പാര്‍ട്ടിയെ വലിയതരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി ഏരിയാ കമ്മിറ്റിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സംഭവം പുറത്തുവന്നതോടെ ഏരിയ കമ്മിറ്റിയുടെ സെന്‍ട്രല്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.കര്‍ശനമായ നടപടി രാഘവനെതിരേ വേണമെന്നാണ് ജില്ലാനേതൃത്വം, എ.സി. സെന്‍ട്രല്‍ കമ്മിറ്റി മീറ്റിങ്ങില്‍ ഉന്നയിച്ച പ്രധാനകാര്യം. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചയെ തുടര്‍ന്നാണ് രാഘവനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കാന്‍ തീരുമാനം കൈക്കൊണ്ടത്.

KCN

more recommended stories