വിദ്യാര്‍ത്ഥിയെ അനുമോദിച്ചു

മഞ്ചേശ്വരം: കായികരംഗത്ത് മികച്ച പ്രകടനം കാഴ്ച്ച വെച്ച വിദ്യാര്‍ത്ഥിക്ക് സ്‌കൂളിന്റെ അനുമോദനം. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കാസര്‍കോട് ജില്ലാ ടീമിനെ നയിച്ച കുഞ്ചത്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആകാശിനെയാണ് അനുമോദിച്ചത്.

കായികരംഗത്ത് മികച്ച പ്രകടനമാണ് കുഞ്ചത്തൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആകാശ് കാഴ്ച്ച വെച്ചത്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കാസര്‍കോട് ജില്ലാ ടീമിന്റെ ക്യാപ്റ്റന്‍ ആകാശായിരുന്നു. ആകാശ് നയിച്ച ടീം ഒന്നാം സ്ഥാനം നേടി ദേശീയ തലത്തിലേക്ക് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ആകാശിന്റെ മികവിനെ സ്‌കൂള്‍ അഭിനനദിച്ചു. ഇതോടൊപ്പം അനുമോദിക്കുകയും ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് മോഹിനി അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് മുംതാസ്, എസ്.എം.സി മെമ്പര്‍ ഈശ്വര മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബാലകൃഷ്ണ ജി, വിഎച്ച്‌സി ഡിപ്പാര്‍ട്ട്‌മെന്റിലെ കിഷോര്‍ കുമാര്‍, സീനിയര്‍ അധ്യാപിക ഷൈലജ വി.ആര്‍, കായികാധ്യാപികയായ അനിത പി. ജി തുടങ്ങിയവര്‍ സംസാരിച്ചു. ആകാശിനെ വേദിയില്‍ ആദരിച്ചു. ആകാശിന്റെ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കായികാധ്യാപിക അനിത പി.ജിയെയും ഷാള്‍ അണിയിച്ച് ആദരിച്ചു.
ആകാശിന്റെ അമ്മ വിനോദിനി, അദ്ധ്യാപകന്‍ ദിവാകര ബല്ലാള്‍ രവീന്ദ്ര റായ് കെ തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

KCN

more recommended stories