ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മയക്കു മരുന്ന് നല്‍കിയ പ്രതിക്കെതിരെ കാപ്പാ ചുമത്തി

ഹോസ്ദുര്‍ഗ്: ഹോസ്ദുര്‍ഗ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് മയക്കുമരുന്ന് നല്‍കി എന്ന പരാതിയെതുടര്‍ന്ന് 2022 ഡിസംബര്‍ 7 ന് രജിസ്റ്റര്‍ ചെയ്ത് കേസില്‍ ഹോസ്ദുര്‍ഗ് ജയിലില്‍ കഴിയുകയായിരുന്ന ശ്യാം മോഹനെതിരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസില്‍ ഒളിവിലായ ശ്യാമിനെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഡിസംബര്‍ 31നു രാത്രി ബാംഗ്ലൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞു വരികയായിരുന്നു. കാപ്പ പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

KCN

more recommended stories