ദുരന്ത ഭൂമിയായ തുര്‍ക്കിയേയും സിറിയയേയും നെഞ്ചോട് ചേര്‍ത്ത് ഷാര്‍ജ കെ എം സി സി കാസറഗോഡ് മണ്ഡലം

ഷാര്‍ജ ഗവണ്‍മെന്റ് അതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റെഡ് ക്രസന്റ് വഴി തുര്‍ക്കിയിലേയും സിറിയയിലേയും ജനതയ്ക്ക് സ്വാന്തനവുമായി മുമ്പോട്ട് വന്നപ്പോള്‍ അതില്‍ ഒരു കൈ സഹായം നല്‍കാന്‍ ഷാര്‍ജ കെ എം സി സി കാസറഗോഡ് മണ്ഡലം ആദ്യമായി തന്നെ മുമ്പോട്ട് വരികയും 75000 ല്‍ കൂടുതല്‍ ദിര്‍ഹമിന്റെ അത്യാവശ്യ സാധനങ്ങള്‍ നല്‍കി ഈ വലിയ ഉദ്യാമത്തില്‍ പങ്കാളികളായതും സര്‍വ്വരാല്‍ പ്രശംസിക്കപ്പെടുകയും മറ്റു സംഘടനകള്‍ക്ക് മാതൃകയാവുകയും ചെയ്തു.
ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ചെയ്ത ഈ വലിയ പദ്ധതിക്ക് കാസറഗോഡ് മണ്ഡലത്തില്‍ നിന്നുള്ള യു എ ഇ,കെ എം സി സി കേന്ദ്ര ട്രഷറര്‍ നിസ്സാര്‍ തളങ്കര നേതൃത്വം നല്‍കിയപ്പോള്‍, മണ്ഡലം പ്രസിഡന്റ് മഹമൂദ് എരിയാല്‍,ജനറല്‍ സെക്രട്ടറി റിയാസ് ചെര്‍ക്കള ,ട്രഷറര്‍ ജലീല്‍ തളങ്കര തുടങ്ങിയവരോടൊപ്പം മണ്ഡലത്തില്‍ നിന്നുള്ള ജില്ലാ നേതാക്കളായ മാഹിന്‍ ബാതിഷ,ശരീഫ് പൈക്ക തുടങ്ങിയവര്‍ക്ക് പുറമെ നേതാക്കളായ ഷാഫി കുന്നില്‍,ശരീഫ് എം എസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി
ഷാര്‍ജ അല്‍ ബുഹൈറയില്‍ ഉള്ള റെഡ് ക്രസന്റിന്റെ ടെന്റില്‍ വെച്ച് കേന്ദ്ര ട്രഷററും,മണ്ഡലം,ജില്ല,സംസ്ഥാന നേതാക്കളും ചേര്‍ന്ന് സാധനങ്ങള്‍ അധികാരികള്‍ക്ക് കൈമാറി

KCN

more recommended stories