ശിഹാബ് തങ്ങള്‍ കാരുണ്യ ശ്രേഷ്ഠ പുരസ്‌കാരം മന്‍സൂര്‍ അക്കരയ്ക്ക്

വയനാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എരിയാല്‍ പത്താം വാര്‍ഡ് മുസ്ലിം ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറിയും അസ്മാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ എരിയാലിന്റെ ഉപദേശക സമിതി അംഗവുമായ മന്‍സുര്‍ അക്കരയ്ക്ക് ശിഹാബ് തങ്ങള്‍ കാരുണ്യ ശ്രേഷ്ഠ പുരസ്‌കാരം. വയനാട് മാനന്തവാടിയില്‍ മാമലനാട് വച്ച് നടന്ന സംഗമത്തില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍. കേളു പുരസ്‌കാരം മന്‍സൂര്‍ അക്കരയ്ക്ക് കൈമാറി. ചടങ്ങില്‍ തിരുനെല്ലി ബ്ലോക്ക് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഹ്യൂമാനിറ്റി ഇന്ത്യ ഓര്‍ഗനൈസ് സി.ഒ അക്ബര്‍ അലിഖാന്‍ ജാബിര്‍ കക്കോടി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

KCN

more recommended stories