യുവ സംരംഭകരെത്തേടി റെയ്സെറ്റ്-23 ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: സാങ്കേതികവിദ്യ അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നൈതികമായ കൂട്ടിച്ചേര്‍ക്കലുകള്‍ വരേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാനത്ത് 42 ടിങ്കറിംഗ് ലാബുകള്‍ സര്‍വ്വശിക്ഷ കേരളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തുന്നത്. ഗവ.ഹയര്‍ കുട്ടമ്മത്ത് പെരിയ എന്നിവിടങ്ങളില്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും മുള്ളേരിയ ജി.വി.എച്ച്.എസ്.എസിലുമാണ് ജില്ലയില്‍ ടിങ്കറിംഗ് ലാബുകള്‍ അനുവദിക്കപ്പെട്ടത്. ജില്ലയിലെ ഈ മൂന്ന് സ്‌കൂളുകളേയും കേന്ദ്രീകരിച്ച് ഇതിനകം സബ് ജില്ലാ തലത്തില്‍ റോബോട്ടിക്ക് മേളകള്‍ പൂര്‍ത്തീകരിച്ചു.

അപ്പര്‍ പ്രൈമറി തലം മുതല്‍ കുട്ടികളില്‍ ഗവേഷണ പാടവം രൂപപ്പെടുത്തുകയാണ് ടിങ്കറിംഗ് ലാബുകള്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടികളില്‍പ്പെടുത്തിയാണ് ടിങ്കറിംഗ് ലാബുകളില്‍ ഈ വര്‍ഷം റെയ്സെറ്റ്-23 എന്ന പേരില്‍ റോബോട്ടിക്ക് മേളകള്‍ നടത്താന്‍ തീരുമാനിച്ചത്. മേളയുടെ ജില്ലാതല മത്സരവും പ്രദര്‍ശനവും കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടന്നു. മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് നിര്‍വഹിച്ചു. ചടങ്ങില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.കെ.വാസു വിശിഷ്ടാതിഥിയായി. പെരിയ കേന്ദ്ര സര്‍വ്വകലാശാല ഭൗതിക ശാസ്ത്ര വിഭാഗം പ്രൊഫ.സ്വപ്ന നായര്‍ നിര്‍മ്മിത ബുദ്ധി, റോബോട്ടിക്ക്സ് തുടങ്ങിയ മേഖലകളിലെ സാധ്യതകളും വെല്ലുവിളികളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഹയര്‍ സെക്കന്റി കോര്‍ഡിനേറ്റര്‍ ശശി മാസ്റ്റര്‍, കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, കാസര്‍കോട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ഉഷടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സര്‍വ്വ ശിക്ഷ കേരള ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ നാരായണ ദേലംപാടി സ്വാഗതവും ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.എം.മധുസൂദനന്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചടങ്ങില്‍ നടന്നു.

ഫിസിക്കല്‍ പ്രോജക്ട്, പ്രസന്റേഷന്‍ പ്രോജക്ട്, പ്രോഗ്രാമിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ജില്ലാ തലത്തിലുള്ള റെയ്സെറ്റ്-23 നടന്നത്. 150 കുട്ടികളാണ് മൂന്ന് വിഭാഗങ്ങളിലായി മത്സരിച്ചത്. ഫിസിക്കല്‍ പ്രോജക്ട് വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് കുറ്റിക്കോല്‍ സ്‌കൂളിലെ കെ.ശ്രീനന്ദ് ആന്റ് ടീം, പ്രസന്റേഷന്‍ പ്രോജക്ട് വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് കുട്ടമത്തിലെ എം.നിത്യ ആന്റ് ടീം, പ്രോഗ്രാമിംഗ് വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് കുട്ടമത്തിലെ നിവേദ് രമേഷ് ആന്റ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്താരാഷ്ട്ര തലത്തില്‍ പേറ്റന്റിനു അര്‍ഹതയുള്ള പ്രോജക്ടുകള്‍ മേളയില്‍ അവതരിപ്പിച്ചു. കുട്ടികളിലെ നൂതനത്വത്തിനും സംരംഭകത്വത്തിനും മികച്ച മാതൃകകളാണ് മേള പൊതു സൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചത്.

KCN

more recommended stories