മസാല ബോണ്ട്: തോമസ് ഐസക്ക‌ിന്റെ ഹർജി അടുത്ത മാസത്തേക്കു മാറ്റി

മസാല ബോണ്ട് ഇറക്കിയതിൽ നിയമലംഘനം ആരോപിച്ച് ഇഡി നൽകിയ സമൻസുകൾക്കെതിരെ മുൻ മന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികൾ വിശദവാദത്തിനായി ഹൈക്കോടതി അടുത്ത മാസത്തേക്കു മാറ്റി. ജസ്റ്റിസ് ഷാജി പി.ചാലിയാണു ഹർജികൾ പരിഗണിക്കുന്നത്. മസാല ബോണ്ട് ഇറക്കാനായി കിഫ്ബി അപേക്ഷ നൽകിയതിനെ തുടർന്ന് എൻഒസി നൽകിയിരുന്നതായി ആർബിഐ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. മാസംതോറുമുള്ള റിട്ടേൺ ഇതുവരെയുള്ള എല്ലാ മാസവും കിഫ്ബി നൽകിയിട്ടുണ്ടെന്നും വിദേശനാണ്യ വിനിമയ നിയമം (ഫെമ) സംബന്ധിച്ചുള്ള അന്വേഷണം നടത്തേണ്ടത് ഇഡി ആണെന്നും ആർബിഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അന്വേഷണം നടത്തണമെന്ന ആവശ്യം നിലനിൽക്കുന്നതിനാൽ ബിസിനസ് ഇടപാടുകൾ നടത്തുന്നതിന് കിഫ്ബിക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് അറിയിച്ചു. ഒരു പരിധിവരെ, സാമ്പത്തിക സ്ഥാപനങ്ങൾ സഹായം നൽകാൻ വിസമ്മതിക്കുകയാണെന്നും ക്രെഡിറ്റ് നില താഴേയ്ക്കുപോകുകയാണെന്നും വിശദീകരിച്ചു. വിശദവാദം നടത്തണമെന്ന ഇരുകക്ഷികളുടെയും ആവശ്യം തുടർന്നു കോടതി അംഗീകരിക്കുകയായിരുന്നു.

 

KCN

more recommended stories