മികച്ച വില്ലനുള്ള ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാന്

ന്യൂഡല്‍ഹി: ദാദാസാഹെബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്സ് 2023 മികച്ച വില്ലനുള്ള പുരസ്‌കാരം ദുല്‍ഖര്‍ സല്‍മാന് ലഭിച്ചു. താരത്തിന് ഹിന്ദി ചിത്രമായ ചുപ്പാണ് പുരസകരത്തിന് അര്‍ഹനാക്കിയത്.

പുരസ്‌കാരം ലഭിച്ചതിന് ശേഷം ‘ ഹിന്ദിക്കുള്ള എന്റെ ആദ്യത്തെ അവാര്‍ഡ്. ഇത് പ്രത്യേകമായി തോന്നി. ഒപ്പം നെഗറ്റീവ് റോളില്‍ മികച്ച നടനുള്ള എന്റെ ആദ്യ നേട്ടവും. ഈ ബഹുമതിക്ക് ദാദാസാഹെബ് ഫാല്‍ക്കെ ജൂറിക്ക് വളരെ നന്ദി’ എന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

KCN

more recommended stories