കുമ്പള കുണ്ടംങ്കാറടുക്കയില്‍ ചര്‍മ്മ രോഗ മെഡിക്കല്‍ ക്യാമ്പ് നടത്തി

കുമ്പള: കുമ്പള സി.എച്ച്.സി യുടെ ആഭിമുഖ്യത്തില്‍ കുണ്ടംക്കാറടുക്ക കമ്മൂണിറ്റി ഹാളില്‍ വെച്ച് ചര്‍മ്മ രോഗ പരിശോധന മെഡിക്കല്‍ ക്യാമ്പ് നടത്തി. ദേശീയ കുഷ്ഠ രോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു.

കുഷ്ഠ രോഗം സമൂഹത്തില്‍ ഒളിഞ്ഞു കിടപ്പുണ്ട്. അവസാനത്തെ കുഷ്ഠരോഗിയേയും കണ്ടെത്തി ചികിത്സിച്ചാല്‍ മാത്രമേ രോഗം നിര്‍മ്മാര്‍ജ്ജനം സാധ്യമാവുകയുള്ളൂ. ബോധവത്ക്കരണ പരിപാടികളും സി.എച്ച് സി യുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്നുണ്ട്. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അനില്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.ദിവാകരറൈ ക്ലാസ്സെടുത്തു.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ്, ഉക്കിനടുക്ക മെഡിക്കല്‍ കോളേജിലെ ചര്‍മ്മ രോഗ വിദ്ഗദ്ധ ഡോ: ഫാത്തിമ്മത്ത് റുബീന എസ്. ആര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് കെ കെ എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories