മോഹന്‍ലാലിന് ആനക്കൊമ്പ് കേസില്‍ തിരിച്ചടി;ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ആനക്കൊമ്പ് കേസില്‍ ഹൈക്കോടതിയില്‍ മോഹന്‍ലാലിന് തിരിച്ചടി. ആന കൊമ്പ് കേസ് പിന്‍വലിക്കാനുളള സര്‍ക്കാരിന്റെഹര്‍ജി തള്ളിയതിനെതിരെയുള്ള മോഹന്‍ലാലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്നും മോഹന്‍ലാല്‍ വാദിച്ചു. സര്‍ക്കാരിന്റെ അപേക്ഷ വിചാരണ കോടതി തള്ളിയതിനെതിരെ മോഹന്‍ലാലും കീഴ് കോടതി ഉത്തരവിനെതിരെ സര്‍ക്കാരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ഉത്തരവ്.

KCN

more recommended stories