കാസര്‍കോട് ഗവ.കോളേജ് പ്രിന്‍സിപ്പാളിന്റെ ചുമതലയില്‍നിന്ന് എന്‍ രമയെ നീക്കാന്‍ നിര്‍ദ്ദേശം

വിദ്യാനഗര്‍: കാസര്‍കോട് ഗവ.കോളേജ് പ്രിന്‍സിപ്പാളിന്റെ ചുമതലയില്‍നിന്ന് എന്‍ രമയെ നീക്കാന്‍ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍ദ്ദേശം നല്‍കി. ക്യാമ്പസിലെ കുടിവെള്ള പ്രശ്‌നമുന്നയിച്ച വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാള്‍ ചേംബറില്‍ പൂട്ടിയിട്ടുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി നിര്‍ദ്ദേശമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഇതിനാവശ്യമായ നിര്‍ദ്ദേശം നല്‍കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

KCN

more recommended stories