പങ്കാളിത്ത പെൻഷൻ: പാർട്‌ടൈം ജീവനക്കാരിൽനിന്ന് പണം പിരിക്കുന്നതു വിലക്കി

പങ്കാളിത്ത പെൻഷൻ പദ്ധതി പാർട്‌ടൈം ജീവനക്കാർക്കു ബാധകമല്ലാത്തതിനാൽ അവരിൽനിന്നു പദ്ധതിയിലേക്കു പണം പിരിക്കുന്നതു മാർച്ച് 31ന് അകം അവസാനിപ്പിക്കണമെന്ന് സർക്കാർ ഉത്തരവ്. തുടർന്നു പണം പിരിച്ചാൽ ആ വിഹിതം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സർക്കാരിന് അടയ്ക്കേണ്ടിവരും.

2013 ഏപ്രിൽ ഒന്നിനാണു പങ്കാളിത്ത പെൻഷൻ പദ്ധതി സംസ്ഥാനത്തു നടപ്പാക്കിയത്. ഈ കാലാവധിക്കു ശേഷം, കേരള സർവീസ് ചട്ടത്തിന്റെ പാർട്ട് മൂന്നിൽ പറയുന്ന തസ്തികയിൽ ജോലിക്കു പ്രവേശിക്കുന്നവർ സ്വാഭാവികമായും പദ്ധതിയുടെ ഭാഗമാകും. പാർട്‌ടൈം ജീവനക്കാർ, പാർട്‌ടൈം അധ്യാപകർ എന്നിവർക്ക് പാർട്‌ടൈം കണ്ടിൻജന്റ് എംപ്ലോയീസ് സ്പെഷൽ റൂളാണ് ബാധകം. അവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഉണ്ട്. എന്നാൽ ഈ വിഭാഗം ജീവനക്കാരിൽനിന്നു പല വകുപ്പുകളും 10% തുക വീതം ഈടാക്കുന്നു. സർക്കാർ വിഹിതമായി 10% തുകയും പദ്ധതിയിലേക്കു നൽകുന്നുണ്ട്. ഇതു നിയമപരമല്ലെന്നു വ്യക്തമാക്കിയിട്ടും വകുപ്പുകൾ തുടർനടപടി സ്വീകരിക്കാത്തതിനാലാണു ശമ്പളവിതരണച്ചുമതലയുള്ള ഉദ്യോഗസ്ഥരിൽനിന്നു തുക ഈടാക്കുമെന്ന് ഉത്തരവിറക്കിയത്.

 

KCN

more recommended stories