മഞ്ചേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കണം: എന്‍ ജി ഒ യൂണിയന്‍

മഞ്ചേശ്വരം: മഞ്ചേശ്വരം മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് എന്‍ ജി ഒ യൂണിയന്‍ മഞ്ചേശ്വരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം വി ആര്‍ അജു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി എ ഷെരീഫ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം സുരേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ധന്യ എസ് ഒ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു.കൃഷ്ണന്‍ എം രക്തസാക്ഷി പ്രമേയവും അഖില്‍ ദാമോദരന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് വി ശോഭ, ബി വിജേഷ്, കെ വി രമേശന്‍, രതീഷ് പി ഡി, ജോസ് എം എസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍.

പി എ ഷെരീഫ് (പ്രസിഡന്റ് )
എം കൃഷ്ണന്‍ (വൈസ് പ്രസിഡന്റ് )
ശാലിനി ടി (വൈസ് പ്രസിഡന്റ് )
സുരേന്ദ്രന്‍. എം (സെക്രട്ടറി )
അഖില്‍ ദാമോദരന്‍ (ജോയിന്റ് സെക്രട്ടറി )
നിധിന്‍ ഗോപാല്‍ (ജോയിന്റ് സെക്രട്ടറി )
ധന്യ എസ് ഒ (ട്രഷറര്‍ ) എന്നിവരെ തെരെഞ്ഞെടുത്തു

KCN

more recommended stories