സി പി സി ആര്‍ ഐ യില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി

കാസര്‍കോട്: ദീര്‍ഘനാളത്തെ സേവനത്തിന് ശേഷം സി പി സി ആര്‍ ഐ യില്‍ നിന്നും ഫെബ്രുവരി 28 ന് വിരമിക്കുന്ന ഗിരിജാ ചന്ദ്രന്‍, എ കെ രാമദാസ്, എ ദിവാകരന്‍ എന്നിവര്‍ക്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും എന്‍എഫ്പിഇ അഖിലേന്ത്യ നേതാവുമായ പി വി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടി.കെ ഗംഗാധരന്‍ അധ്യക്ഷനായി. കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി.വി.ശരത്ത്, എംപ്ലോയീസ് അസോസിയേഷന്‍ പ്രവര്‍ത്തകരായ എം രവീന്ദ്രന്‍, പി രവീന്ദ്രന്‍, ടി ഇ ജനാര്‍ദ്ദനന്‍, കെ മണികണ്ഠന്‍, പി.എം. തോമസ് എന്നിവര്‍ സംസാരിച്ചു. ദിനേശ് കുമാര്‍ സ്വാഗതവും കെ ആര്‍ നിത്യാനന്ദന്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories