യൂത്ത് ലീഗ് അടുപ്പ് കൂട്ടി സമരം നടത്തി

മൊഗ്രാല്‍ പുത്തൂര്‍: പാചക വാതക സിലണ്ടറിന്റെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അടുപ്പ് കൂട്ടി സമരം നടത്തി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ്, മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഖലീല്‍ സിലോണ്‍, സെക്രട്ടറി ഷെഫീഖ് പീബീസ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹസീബ് ചൗക്കി, സെക്രട്ടറി നവാസ് എരിയാല്‍, വൈസ് പ്രസിഡന്റ് മൂസ ബാസിത്ത്, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍, നൗഫല്‍ പുത്തൂര്‍, ഉപ്പി കല്ലങ്കയ്, നവാസ് തോട്ടില്‍, അസ്ഫര്‍ മജല്‍, ഷെമീര്‍, നിസാര്‍ കമ്പാര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories