എ കെ ഒ എ കാസര്‍കോട് ജില്ലാ സമ്മേളനം നടന്നു

കാസര്‍കോട്: ഓള്‍ കേരള ഒപ്റ്റിക്കല്‍ അസോസിയേഷന്‍ (എ കെ ഒ എ) കാസര്‍കോട് ജില്ലാ സമ്മേളനം സിറ്റി ടവറില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിറാര്‍ അബ്ദുള്ള അധ്യക്ഷനായി. കോവിഡ് ബാധിച്ച് മരിച്ച റഫീഖിന്റെ കുടുംബത്തിന് വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ സംസ്ഥാന പ്രസിഡന്റ് സൈമണ്‍ ഫ്രാന്‍സീസ് കൈമാറി. പഞ്ചായത്തംഗം നസീറ മജീദ്, സംസ്ഥാന സെക്രട്ടറി കെ ജി ശ്രീജിത്ത്, ട്രഷറര്‍ പി ശ്രീവത്സന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം പി സലിം, എം യു തങ്കച്ചന്‍, കെ എസ് സച്ചുലാല്‍, ടി കെ ദീപക്, ഗിരീഷ് കുമാര്‍, സകറിയ ഫാസില്‍, എസ് ജോയ്, നൗഷാദ് ചെബ്ര, കെ എം മൂസ, ശംസു ഷഹമ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി അനീഷ് കുമാര്‍ സ്വാഗതം പറഞ്ഞു.

പുതിയ ഭാരവാഹികളായി എസ് പി ഇസ്മായില്‍ (പ്രസിഡന്റ്) സിറാര്‍ അബ്ദുള്ള, സുരേഷ് വൈറ്റ് ലില്ലി (വൈസ് പ്രസിഡന്റ്) പി മഷൂദ് (സെക്രട്ടറി) അനീഷ് കുമാര്‍, നിസാര്‍ ഗ്രാന്റ് ( ജോയിന്റ് സെക്രട്ടറി), ശംസു ഷഹമ (ട്രഷറര്‍) മുസ്തഫ റോസ്, സുധീര്‍ ബാബു, സജാദ് റോയല്‍, രതീഷ് ഐ കെയര്‍, സലാം സ്റ്റാര്‍, തുളസിദാസ്, പി സി മുഹമ്മദ് അലി, റഫീഖ് ഉപ്പള്ള (എക്‌സികുട്ടീവംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

KCN