ഗഡുക്കളായി ശമ്പളം: ആരും പരാതി നൽകിയില്ലെന്ന‌് കെഎസ്ആർടിസി

എല്ലാ ജീവനക്കാർക്കും പാതി ശമ്പളം നൽകിയെന്നും ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിനെതിരെ ഇതുവരെ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്നും കെഎസ്ആർടിസി കോടതിയിൽ അറിയിച്ചു. എന്നാൽ എതിർപ്പുള്ളതിനാലാണ് കോടതിയെ സമീപിച്ചതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ അറിയിച്ചു.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിനെതിരായ ഹർജികളും ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിനെതിരെ ഉപഹർജിയും തുടർന്നു ഹൈക്കോടതി 9ന് പരിഗണിക്കാൻ മാറ്റി.

ആർ.ബാജി തുടങ്ങി ജീവനക്കാർ നൽകിയ ഹർജികളിലും ഉപഹർജികളുമാണു ജസ്റ്റിസ് സതീഷ് നൈനാൻ പരിഗണിച്ചത്. കെഎസ്ആർടിസി അഭിഭാഷകൻ ദീപു തങ്കൻ വിശദീകരണം നൽകിയതിനെ തുടർന്ന് ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി വിശദീകരണപത്രിക നൽകാൻ തുടർന്നു ഹൈക്കോടതി നിർദേശിച്ചു. ബാങ്ക് കുടിശികയും മറ്റും അടയ്ക്കാൻ ആദ്യ ആഴ്ച ശമ്പളം നൽകണമെന്ന ജീവനക്കാരുടെ അഭ്യർഥന മാനിച്ചാണു ശമ്പളം രണ്ടു ഗ‍‍ഡുക്കളായി നൽകാൻ തീരുമാനിച്ചതെന്നും ആർക്കും ശമ്പളം നിഷേധിക്കുന്നില്ലെന്നും കെഎസ്ആർടിസി നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

 

 

KCN

more recommended stories