സൗജന്യ കൗണ്‍സലിങ് കേന്ദ്രം ആരംഭിച്ചു

കാസറഗോഡ് : കണ്ണൂർ സർവ്വകലാശാല കാസറഗോഡ് ക്യാമ്പസ്സിൽ സൗജന്യ കൗൺസലിങ് കേന്ദ്രം ആരംഭിച്ചു.പൊതുജങ്ങൾക്കുകൂടി സൗകര്യപ്രദമാകുന്ന വിധത്തിലാണ് സംരംഭം പ്രവർത്തനമാരംഭിക്കുന്നത്. പരീക്ഷ സമ്മർദ്ദം, മറ്റ് മാനസിക പിരിമുറുക്കങ്ങൾ തുടങ്ങിയവയെല്ലാം ആവശ്യമായ കൗൺസലിങ് നൽകി വിദ്യാർത്ഥികളെയും പൊതുജങ്ങളെയും സഹായിക്കാൻ ഇത് ഏറെ ഉപകാരപ്രദമാകും. ക്യാമ്പസ് ഭാഷാവൈവിദ്ധ്യപഠനകേന്ദ്ര ഡയറക്ടർ ഡോ. എ. എം. ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു.കോളേജിൽ നടന്ന പരിപാടിയിൽ  ക്യാമ്പസ്‌ ഡയറക്ടർ ഡോ. മണികണ്ഠൻ. സി. സി അധ്യക്ഷൻ സ്ഥാനം അലങ്കരിച്ചു. ചടങ്ങിൽ സ്റ്റാഫ്‌ അഡ്വൈസർ ശ്രീ ശോഭരാജ്, ശ്രീമതി നവീന, പി ടി എ എക്സിക്യൂട്ടീവ് മനീഷ് യൂണിയൻ ചെയർപേഴ്സൺ യദു കൃഷ്ണൻ തുടങ്ങിയവർ ആശംസ അർപ്പിച് സംസാരിച്ചു.കോഴ്സ് ഡയറക്ടർ  ഡോ. റിജു മോൾ സ്വാഗതവും കൗൺസലിങ് സൈക്കോളജിസ്റ് ശില്പ  നന്ദിയും പറഞ്ഞു.

KCN

more recommended stories