കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ പോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. കര്‍ണ്ണാടക ചിത്രദുര്‍ഗ്ഗ സ്വദേശി സ്വാദിഖാണ് പോത്തിന്റെ കുത്തേറ്റ് മരിച്ചത്. അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്ത് വാഹനത്തില്‍ നിന്ന് ഇറക്കവെ കയര്‍ പൊട്ടിച്ച് ഓടിയപ്പോള്‍ അതിനെ പിടിക്കാന്‍ ശ്രമിക്കവെയാണ് യുവാവിനെ പോത്ത് കുത്തിയത്. അടിവയറ്റില്‍ കുത്തേറ്റ സ്വാദിഖിനെ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വൈകീട്ട് 4 മണിയോടെയായിരുന്നു പോത്ത് ഇളകിയോടി പരിഭ്രാന്തി സൃഷ്ടിച്ചത്. പരിസരത്തുണ്ടായ നിരവധി വാഹനങ്ങള്‍ പോത്ത് തകര്‍ക്കുകയുണ്ടായി. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ നേരം പരിശ്രമിച്ച് പോത്തിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

KCN

more recommended stories