കേരളത്തിലെ ആദ്യ വാഹന പൊളിക്കല്‍കേന്ദ്രം ഒരുങ്ങുന്നു കെ.എസ്.ആര്‍.ടി.സി.ക്ക് അനുമതി നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ വാഹനംപൊളിക്കല്‍കേന്ദ്രം നിര്‍മിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് സര്‍ക്കാര്‍ അനുമതിനല്‍കി. സ്വകാര്യപങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കല്‍കേന്ദ്രം സജ്ജമാക്കാം. കെ.എസ്.ആര്‍.ടി.സി. എം.ഡി.ക്ക് ഇതിനുള്ള അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ പഴയവാഹനങ്ങള്‍ പൊളിക്കേണ്ടിവരും. 15 വര്‍ഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും 20 വര്‍ഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കണം. യന്ത്രവത്കൃത സംവിധാനമുപയോഗിച്ചാണ് വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുക. ഇതില്‍ പരാജയപ്പെടുന്നവ പൊളിക്കേണ്ടിവരും.സംസ്ഥാനത്ത് 22 ലക്ഷത്തോളം പഴയവാഹനങ്ങള്‍ പൊളിക്കേണ്ടിവരുമെന്നാണ് നിഗമനം.

KCN

more recommended stories