ഉപദേശ രൂപത്തിൽ വധഭീഷണി; സ്വപ്നയുടെ ആരോപണങ്ങൾ ഞെട്ടിച്ചെന്ന് വിജേഷ് പിള്ള

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു പുറമേ ഇതര സംസ്ഥാന പൊലീസിനെക്കൂടി ക്ഷണിച്ചുവരുത്തുന്ന ആരോപണങ്ങളാണു മുഖ്യപ്രതി സ്വപ്ന സുരേഷ് ഇപ്പോൾ ഉയർത്തിയതെന്നു നിയമകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞദിവസം തന്നെ പരാതി നൽകിയിരുന്നെങ്കിലും ഇന്നലെയാണു സ്വപ്ന ഇതിന്റെ ഉള്ളടക്കം പുറത്തുവിട്ടത്. ഉപദേശ രൂപത്തിൽ വധഭീഷണി മുഴക്കിയെന്നാണു പരാതി.

സ്വർണക്കടത്തു കേസിൽ ഇടനിലക്കാർ വഴി ഒത്തുതീർപ്പ് ശ്രമമെന്ന സ്വപ്നയുടെ ആരോപണം ഇതു രണ്ടാം തവണയാണ്. എഡിജിപി എം.ആർ. അജിത്കുമാർ, വസ്തു ഇടപാടുകാരനും മുൻമാധ്യമപ്രവർത്തകനുമായ ഷാജ് കിരൺ എന്നിവർ വഴി ഒത്തുതീർപ്പിനു ശ്രമമുണ്ടായെന്നായിരുന്നു ആദ്യ ആരോപണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി കേസ് ഒത്തുതീർക്കാൻ ഷാജ് കിരൺ പാലക്കാട്ടെത്തി തന്നെ കണ്ടു സംസാരിച്ചെന്ന് ആരോപിച്ച സ്വപ്ന ശബ്ദരേഖകളും പുറത്തുവിട്ടിരുന്നു.

ആരോപണങ്ങൾ സത്യമല്ല: വിജേഷ് 

സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ ഞെട്ടിച്ചെന്നു വിജേഷ് പിള്ള പ്രതികരിച്ചു. സത്യത്തിന്റെ കണികപോലും ആരോപണങ്ങളിലില്ല. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ബെംഗളൂരുവിലെ ഹോട്ടലിൽ സ്വപ്നയുടെ മക്കളുടെയും സുഹൃത്തിന്റെയും സാന്നിധ്യത്തിലാണ് വെബ്സീരീസിന്റെ കാര്യം സംസാരിച്ചു ഭക്ഷണം കഴിച്ചുപിരിഞ്ഞത്. ഇഡി തനിക്കെതിരെ അന്വേഷണം നടത്തുന്നതായി അറിയില്ലെന്നും വിജേഷ് പറഞ്ഞു.

 

 

 

 

KCN

more recommended stories