തദ്ദേശ സ്ഥാപനങ്ങളിൽ സി.സി.ടി.വി സൗകര്യം ഒരുക്കാൻ കേരളവിഷൻ സന്നദ്ധം : സി.ഒ.എ.

കളനാട് : നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലയിലും ഇൻറർനെറ്റ് സ്ഥാപിച്ച് കൊണ്ട് ക്രമസമാധാന പാലനത്തിനുൾപ്പടെ ഗുണകരമാകും വിധം പ്രധാന കേന്ദ്രങ്ങളിൽ സി.സി.ക്യാമറ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിക്കാൻ കേരളവിഷൻ സന്നദ്ധമാണെന്ന് കേബിൾ ടി.വി ഓപ്പറേറ്റേർസ് അസോസിയേഷൻ ജില്ല കൺവെൻഷൻ അറിയിച്ചു.

സി.ഒ.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി രാജന്‍ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരീഷ് പി നായര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അജയന്‍ എം ആര്‍ ജില്ലാ റിപ്പോര്‍ട്ടും, സി സി എന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍ ഭാവി പദ്ധതിരേഖ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സി.ഒ.എ. സംസ്ഥാന സെക്രട്ടറി നിസാര്‍ കോയപറമ്പില്‍, കെ.സി.സി.എല്‍ ഡയറക്ടര്‍ എം ലോഹിതാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ബൈജുരാജ് സി പി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര സ്വാഗതവും മേഖലാ സെക്രട്ടറി സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

ഹൈക്കോടതി ഉത്തരവിന്റെ മറവിൽ ചെറുകിട കേബിൾ ടി.വി. മേഖലയെ തകർക്കുന്ന കെ.എസ്. ഇ.ബി. നയം തിരുത്തണം. അനധികൃതവും ടാഗ് ചെയ്യാത്തതുമായ കേബിളുകൾ മുറിച്ച് മാറ്റാതെ ക്രമപ്പെടുത്തുന്നതിന് കെ.എസ്.ഇ.ബിക്ക് സർക്കാർ നിർദ്ദേശം നൽകണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേബിളുകൾ മുറിച്ച് മാറ്റുമ്പോൾ ഇൻറർനെറ്റ് കണക്ഷനുകൾ വിഛേദിക്കപ്പെടുന്നു. പരീക്ഷ കാലമായതിനാൽ വിദ്യാർത്ഥികളെ ഏറെ വിഷമത്തിലാക്കുന്നു.
NTO3 താരിഫ് ഓർഡർ നിലവിൽ വന്ന ശേഷം ട്രായി കൊണ്ട് വന്ന NCF നിരക്ക് 200 രൂപയായി ഉയർത്തണമെന്നും സി.ഒ.എ. ആവശ്യപ്പെട്ടു.

ബ്രോഡ്ബാൻറ് രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വെച്ച യൂണിറ്റി, കെ.സി.എൻ. സബ് ഹെഡൻറുകളെയും വൈദ്യുതാഘാതമേറ്റ് ഇലക്ട്രിക് പോസ്റ്റില്‍നിന്നും വീണ് ഹൃദയസ്തംഭനം സംഭവിച്ച കെഎസ്ഇബി കരാര്‍ തൊഴിലാളി ബാലകൃഷ്ണന്റെ ജീവന്‍ രക്ഷിച്ച കേബിള്‍ ഓപ്പറേറ്ററും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ശ്രീജിത്ത് അച്ചാംതുരുത്തിയെ ചടങ്ങില്‍ അനുമോദിച്ചു. ഇരുന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.

KCN

more recommended stories