ഹരിതകര്‍മ്മസേന രംഗശ്രീ കലാജാഥ തെരുവ് നാടകം നടത്തി

കാസര്‍കോട്: എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം പൗരന്റെ കടമ ഓര്‍മ്മിപ്പിച്ച് കലാജാഥ കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ‘ നല്ല ഭൂമിയൂടെ പാട്ടുകാര്‍ ‘ തെരുവ് നാടകം അവതരിപ്പിച്ചു. നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.എച്ച്.ഇക്ബാല്‍, അസിസ്റ്റന്റ് ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പ്രകാശന്‍ പാലായി, സ്നേഹിത കൗണ്‍സിലര്‍ ശോഭന, കുടുംബശ്രീ ജില്ലാ മിഷന്‍ ടീം, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് മുനിസിപ്പാലിറ്റി പരിസരം മംഗല്‍പാടി, ഹൊസങ്കടി, മുള്ളേരിയ, കുമ്പള, ബോവിക്കാനം, കുംബഡാജെ, ബദിയടുക്ക, സീതാംഗോളി എന്നിവിടങ്ങളില്‍ നാടകം അവതരിപ്പിച്ചു. ഉദയന്‍ കുണ്ടംകുഴിയാണ് തെരുവ് നാടകത്തിന്റെ സംവിധാനം. നാടക അവതരണ ശേഷം ഹരിതകര്‍മ്മസേന അംഗങ്ങള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഹരിതകര്‍മ്മസേനയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്ക് വസ്തുതകള്‍ നിരത്തി കലാരൂപത്തില്‍ അവതരിപ്പിച്ചു. ജനങ്ങളുടെ ഇടയില്‍ നടത്തിയ സാംസ്‌കാരിക പ്രവര്‍ത്തനം ഹരിതകര്‍മ്മസേനയുടെയും കുടുംബശ്രീയുടെയും യശസ്സ് ഉയര്‍ത്തുന്നതായി കുടുംബശ്രീ കാസര്‍കോട് ജില്ലാ മിഷന്‍ രംഗശ്രീ കലാട്രൂപ്പാണ് ഹരിതകര്‍മ്മസേനയുടെ ജീവിതം അരങ്ങില്‍ എത്തിച്ചത്. ടി.വി.ചിത്ര, കെ.സുമതി, കെ.ലത, കെ.വി.അജിത, കെ.ടി.രജിഷ, കെ.ബിന്ദു, സി.കെ.പി.പ്രസീജ, പി.ലക്ഷ്മി, കെ.ബീന, കെ.വി.സില്‍ന, സുകന്യ എന്നിവരാണ് രംഗശ്രീ കലാജാഥ ടീം അംഗങ്ങള്‍.

KCN

more recommended stories