കസബ കടപ്പുറത്ത് തിരയില്‍പ്പെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞു

കാസര്‍കോട്: കസബ കടപ്പുറത്ത് തിരയില്‍പ്പെട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ബാലന്റെ ഉടമസ്ഥയിലുള്ള മെക്കനൈസ്ഡ് ഫിഷിങ് ബോട്ട് കടലിലെ ശക്തമായ തിരയില്‍ പെട്ട് തകര്‍ന്നത്. ബോട്ടില്‍ ഉണ്ടായിരുന്ന 5 മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.

മൂന്ന് പേര്‍ക്ക് നിസ്സാര പരുക്ക് പറ്റി. രണ്ടു പേര്‍ നീന്തി രക്ഷപെടകയായിരുന്നു. തീരദേശ പോലീസും ഫിഷറീസ് ഉദ്യോഗസ്ഥരും, തീര ദേശ ജനപ്രതിനിധികളും, കൂറുംബ ക്ഷേത്ര പ്രസിഡന്റും ഭാരവാഹികളും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തകര്‍ന്ന ബോട്ടിന് പത്തു ലക്ഷം നഷ്ടമുണ്ടായതായി ബോട്ടുടമ ബാലന്‍ പറഞ്ഞു. കസബ കടപ്പുറത്തെ രാജേഷ്, മുരളി, പ്രസീലന്‍, കരുണന്‍, രാഘവന്‍ എന്നിവരാണ് മത്സ്യ ബന്ധന ബോട്ടില്‍ ഉണ്ടായിരുന്നത്.

KCN

more recommended stories