റീല്‍സിനായി കള്ളുകുടി അഭിനയിച്ചു;മദ്യപാനം പ്രചരിപ്പിച്ചതിന് യുവതിയെഅറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കള്ളുകുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത യുവതിയുടെ പേരിൽ കേസ്. സാമൂഹികമാധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചതിനാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തിൽ വിട്ടു. എന്നാൽ, സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യാൻവേണ്ടി മാത്രം എടുത്ത വീഡിയോ ആയിരുന്നു ഇതെന്നും യുവതികൾ മദ്യപിച്ചിരുന്നില്ലെന്നും വ്യക്തമായതായി എക്സൈസ് അധികൃതർ അറിയിച്ചു.

അഞ്ച്‌ യുവതികൾ മദ്യപിക്കുന്ന വീഡിയോ ആണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. ഇതിൽ ഒരാളുടെ ഭർത്താവ് വിദേശത്തുനിന്ന്‌ വന്നതിന്റെ ആഘോഷത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്. ചേർപ്പ് ഭാഗത്തെ കള്ളുഷാപ്പിൽ വെച്ചായിരുന്നു ഇത്. കള്ളുഷാപ്പ് ജീവനക്കാരെ ഉൾപ്പെടെ ചോദ്യംചെയ്തതിൽനിന്നാണ് സ്ത്രീകൾ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായതെന്ന് എക്സൈസ് പറഞ്ഞു.

സ്ഥിരമായി റീൽസ് പോസ്റ്റുചെയ്യാറുള്ള യുവതിയാണ് ഈ വീഡിയോയും പോസ്റ്റ് ചെയ്തത്. പലതിനും ധാരാളം ലൈക്കുകളും കിട്ടിയിരുന്നു. ഇതിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ടാണ് കള്ളുകുടി ചിത്രീകരിച്ചത്. സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് എക്സൈസ് കേസെടുത്തത്.

 

KCN

more recommended stories