റജിസ്റ്റർ വഴി ഇടപാട്: റേഷൻ ലഭിച്ചോ എന്നു പരിശോധിക്കും

ഇപോസ് തകരാർ ഉൾപ്പെടെയുള്ള കാരണങ്ങളെത്തുടർന്ന് റജിസ്റ്ററിൽ ഇടപാട് രേഖപ്പെടുത്തി വിതരണം ചെയ്യുന്ന റേഷൻ ഗുണഭോക്താക്കൾക്കു ലഭിച്ചിട്ടുണ്ടോയെന്നു പൊതുവിതരണ വകുപ്പ് പരിശോധിക്കുന്നു. ഇപോസ് തകരാറിലെന്ന പരാതി ഉയർന്ന മാസങ്ങളിൽ ഒടിപി വഴിയും റജിസ്റ്ററിൽ രേഖപ്പെടുത്തിയുമുള്ള ഇടപാടുകൾ വർധിച്ചിരുന്നു. മാസാവസാനമായിട്ടും കടയിലെത്തി റേഷൻ വാങ്ങാത്ത ഗുണഭോക്താവിന്റെ പേരിൽ അവരറിയാതെ റജിസ്റ്റർ വഴി ഇടപാട് രേഖപ്പെടുത്താനാകും. ഈ സാധ്യത കണക്കിലെടുത്താണു പരിശോധന.

ഒക്ടോബർ മുതലുള്ള മാസങ്ങളിൽ സംസ്ഥാനത്താകെ റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഇടപാട്, മൊത്തം ഇടപാടുകളുടെ 0.7–1.2% മാത്രമാണ്. എന്നാൽ റേഷൻകട അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ പല കടകളും 5% മുതൽ 20% വരെ ഇടപാടുകൾ റജിസ്റ്റർ വഴി നടത്തിയതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇത്തരത്തിൽ കൂടുതൽ റേഷൻ വിതരണം ചെയ്ത കടകളുടെ മുൻ മാസങ്ങളിലേതുൾപ്പെടെയുള്ള ഇടപാടുകളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ താലൂക്ക് സപ്ലൈ ഓഫിസർമാർക്കു നിർദേശം നൽകിയത്. നവംബർ മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണു കടകൾ പ്രവർത്തിച്ചത്.

 

KCN

more recommended stories