മഞ്ചേശ്വരം രാഗം ജംക്ഷനില്‍ അടിപ്പാത അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു

കാസര്‍കോട്: തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള ആറുവരി ദേശീയപാതയുടെ നിര്‍മാണം പുരോഗമിക്കുമ്പോള്‍ റെയില്‍വേ സ്റ്റേഷന്‍, സര്‍ക്കാര്‍ ആശുപത്രി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, രജിസ്ട്രാര്‍ ഓഫീസ്, റേഷന്‍ കട, പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന ഓഫിസുകളെ ബന്ധിപ്പിക്കുന്ന മഞ്ചേശ്വരം രാഗം ജംക്ഷനില്‍ അടിപ്പാത അനുവദിക്കാത്തതില്‍ വന്‍ പ്രതിഷേധം ഉയരുകയാണ്. ഈ സാഹചര്യത്തലത്തില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫും യു.എല്‍.സി അധികൃതരും ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ച് അടിപ്പാത ഒരുക്കുന്നതിന് പരമാവധി ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടെ അടിപ്പാതയ്ക്കായി ഇതിനകം നിരവധി സമരങ്ങള്‍ നടന്നെങ്കിലും പ്രതികരണമുണ്ടായില്ല. എന്നാല്‍ ഹൈവേ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു പരിശീലനം നടത്തിയത് നാട്ടുകാരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.ഹമീദ് തങ്ങള്‍, സക്കാരിയ സാലിമാര്‍. ഇബ്രാഹിം കുന്തൂര്‍, യാദവ ബഡാജെ, മുക്താര്‍, മൊയ്തീന്‍ ഗുഡ്ഡെ, നൈനാര്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories