ബേവിഞ്ച റിലേ സമരം: ഐക്യദാര്‍ഢ്യവുമായി സഹൃദയ വേദി സ്‌പോര്‍ടിങ് ക്ലബ്ബ്

ചെര്‍ക്കള: ബേവിഞ്ച റിലേ സമരം പതിനാലാം ദിവസം സമര പന്തലില്‍ ഐക്യദാര്‍ഢ്യവുമായി സഹൃദയ വേദി സ്‌പോര്‍ടിങ് ക്ലബ്ബ് എത്തി. ക്ലബ്ബ് പ്രസിഡന്റ് റാഷിദ് ബേഡകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമം മുഖ്യ രക്ഷാധികാരി അബ്ദുള്ള കുഞ്ഞി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാര്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രത്യേക ക്ഷണത്തില്‍ മുഖ്യാതിഥിയായ. യോഗത്തില്‍ രമേശന്‍, ഫസല്‍ റഹ്‌മാന്‍, ടി.എം ഇഖ്ബാല്‍, സത്താല്‍ പള്ളിയാന്‍, അബൂബക്കര്‍ മൊട്ടയ്ല്‍, മുഹമ്മദ് കുഞ്ഞി കടവത്ത്,നാസര്‍ ചെര്‍ക്കള തുടങ്ങിയവര്‍ അഭിസംബോധന പ്രസംഗം നടത്തി. ക്ലബ്ബംഗങ്ങളും ആക്ഷന്‍ കമ്മിറ്റി ഉള്‍പ്പെട്ടെ അറുപതോളമീഗങ്ങള്‍ പ്രതിഷേധ സംഗമത്തില്‍ സന്നിദ്ധരായി. ക്ലബ്ബ് ജനറല്‍ സെക്രട്ടറി നൈനുദ്ദീന്‍ സി.എച്ച് സ്വാഗതവും ആക്ഷന്‍ കമ്മിറ്റി മെമ്പര്‍ ബഷീര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories