ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട്: 4.9 ഗ്രാം എം.ഡി.എം.എ യുമായി ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ വൈഭവ് സക്‌സേന ഐ പി എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ രണ്ടാം ഘട്ട പരിശോധനയുടെ ഭാഗമായി ചന്ദേരയില്‍ 4.9ഗ്രാം എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റില്‍. ഇട്ടമ്മല്‍ മാടായി സ്വദേശി റിസ്വാന്‍ എമ്മിനെയാണ് മാരക മയക്കുമാരുന്നുമായി ചന്ദേര എസ്.ഐ ശ്രീദാസും സംഘവും അറസ്റ്റ് ചെയ്ത്. എ.എസ്.ഐ ലക്ഷ്മണന്‍, എസ്.സി.പി.ഒ ദിലീഷ്, സി.പി.ഒ സുധീഷ്, ഡ്രൈവര്‍ ഹരീഷ് എന്നവര്‍ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ മാസം 335 കേസുകള്‍ ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് സബ്ഡിവിഷനില്‍ മാത്രം കഴിഞ്ഞ മാസം മയക്കുമരുന്ന് വില്‍പ്പന ചെയ്യുന്നവരും സ്ഥിരമായി ഉപയോഗിക്കുന്നവരും ആയ ആളുകള്‍ക്കെതിരെ 105 കേസുകള്‍ ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

KCN

more recommended stories