സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകും: എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വസ്തുത അന്വേഷിച്ചശേഷം വേണമായിരുന്നു തനിക്കെതിരെ പറയാനെന്നും അദ്ദേഹം പറഞ്ഞു. മാപ്പു പറയില്ലെന്ന സ്വപ്ന സുരേഷിന്റെ നിലപാടിനോടാണ് മറുപടി.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു എം.വി.ഗോവിന്ദന്‍ സ്വപ്നയ്ക്ക് വക്കീല്‍ നോട്ടിസയച്ചത്. ഇതിന്റെ 10% തുക കെട്ടിവച്ച് കേസിനു പോകുമോ എന്നറിയാന്‍ കാത്തിരിക്കുന്നു എന്ന സ്വപ്ന സുരേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നു ഗോവിന്ദന്‍ പറഞ്ഞു.

തന്നെ എം.വി.ഗോവിന്ദന്‍ അയച്ചെന്ന് വിജേഷ് പിള്ള പറഞ്ഞെന്നാണ് ഫെയ്‌സ്ബുക് ലൈവില്‍ പറഞ്ഞതെന്നും വക്കീല്‍ നോട്ടിസിനുള്ള മറുപടിയില്‍ സ്വപ്ന പറഞ്ഞിരുന്നു. എല്ലാം അവസാനിപ്പിച്ചു നാടുവിടാന്‍ വിജേഷ് പിള്ള വഴി തനിക്ക് 30 കോടി വാഗ്ദാനം ചെയ്തു എന്നായിരുന്നു സ്വപ്നയുടെ ആരോപണം.

KCN

more recommended stories