എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണയം ഇന്ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിക്കും.

4.20 ലക്ഷം എസ്എസ്എല്‍സി വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് 70 ക്യാമ്പാണ് സജ്ജമാക്കിയത്. 26 വരെ നടക്കുന്ന മൂല്യനിര്‍ണയത്തിന് 18,000 അധ്യാപകരെ നിയോഗിച്ചു. 42 ലക്ഷം വിദ്യാര്‍ഥികളുടെ പ്ലസ്ടു മൂല്യനിര്‍ണയത്തിന് കാല്‍ ലക്ഷം അധ്യാപകരെ ചുമതലപ്പെടുത്തി. 80 ക്യാമ്പുണ്ട്. മെയ് ആദ്യവാരം ഇവ പൂര്‍ത്തിയാകും. സമാന്തരമായി ബുധനാഴ്ച ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ പരീക്ഷാഭവനില്‍ ആരംഭിക്കും. എസ്എസ്എല്‍സി, പ്ലസ്ടു ഫലം മെയ് ഇരുപതിനകം പ്രസിദ്ധീകരിക്കും.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ എട്ട് മൂല്യനിര്‍ണയ കേന്ദ്രത്തിലായി 3500 അധ്യാപകരെ വിന്യസിച്ചു. പ്ലസ്ടു പൂര്‍ത്തിയായശേഷം പ്ലസ് വണ്‍ മൂല്യനിര്‍ണയം ആരംഭിക്കും. മുന്‍ വര്‍ഷത്തേതുപോലെ ചില ഹയര്‍ സെക്കന്‍ഡറി കാറ്റഗറി സംഘടനകള്‍ ക്യാമ്പുകളില്‍ പ്രതിഷേധത്തിന് ശ്രമിക്കുന്നുണ്ട്. ക്യാമ്പുകളില്‍ എത്താത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു വ്യക്തമാക്കി.

KCN

more recommended stories