യൂത്ത് ലീഗ് പ്രതിഷേധ ധർണ്ണ നടത്തി

മൊഗ്രാൽ പുത്തൂർ :വീടുകളുടെ പെർമിറ്റ് അപേക്ഷ ഫീസുകൾ കുത്തനെ കൂട്ടിയ കേരള സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ മുസ്ലിം ലീഗ് മണ്ഡലം ട്രെഷറർ കെ ബി കുഞ്ഞാമു ഹാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഹസീബ് ചൗക്കി അധ്യക്ഷത വഹിച്ചു.  സെക്രട്ടറി നവാസ് എരിയാൽ സ്വാഗതം പറഞ്ഞു , മണ്ഡലം ഭാരവാഹികളായ ഖലീൽ സിലോൺ, ഷെഫീഖ് പീബീസ് , പഞ്ചായത്ത് ഭാരവാഹികളായ മുജീബ് ലിബാസ്, മൂസ ബാസിത്ത് എം എസ് എഫ് കാസറഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, ഗ്രാമ പഞ്ചായത്ത് അംഗം നൗഫൽ പുത്തൂർ കദർ കടവത്ത്, നാസർ , ബ്ലാർകോട്, ഇക്ബാൽ, ഫൈസൽ, നവാസ് തോട്ടിൽ, നിസാർ, താജുദ്ധീൻ, മുജീബ് തുടങ്ങിയവർ സംബന്ധിച്ചു

KCN

more recommended stories