റംസാന്‍ സംഗമവും റിലീഫ് വിതരണവും നടത്തി

കമ്പാര്‍: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പാര്‍ കെ.എം.ഷാഫികേമ്പൗണ്ടില്‍ വെച്ച് റംസാന്‍ സംഗമവും റിലീഫ് വിതരണവും നടത്തി. എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് ജമാല്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡി.പി.എം. ഹനീഫ് ഹാജി സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ പി.എം മുനീര്‍ ഹാജി, മണ്ഡലം മുസ്ലീം ലീഗ് ട്രഷറര്‍ കെ.ബി.കുഞ്ഞാമു ഹാജി, സെക്രട്ടറി കെ.എ.അബ്ദുല്ല കുഞ്ഞി, പഞ്ചായത്ത് മുസ്ലീംലീഗ് പ്രസിഡണ്ട് അന്‍വര്‍ ചേരങ്കൈ, ട്രഷറര്‍ പി.എം കബീര്‍, കുമ്പള പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറര്‍ ഗഫൂര്‍ എരിയാല്‍, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് മുജീബ് കമ്പാര്‍, കെ.അബ്ദുല്ലകുഞ്ഞി, ഷാഫി തായല്‍, അബ്ദുല്ല കമ്പാര്‍, അബ്ദുല്ല മൊഗ്രാല്‍, ഹാരിസ് കമ്പാര്‍, പി.എം.നസീര്‍, ഷാഫി ദേശാംകുളം, അല്‍ത്താഫ് ഡി.പി. സംബന്ധിച്ചു. 80 കുടുംബാംഗങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു.

KCN

more recommended stories